കണ്ടക്ടര്‍ക്ക് കൊവിഡ്; അങ്കമാലി കെഎസ് ആര്‍ടിസി ഡിപ്പോ അടച്ചു; 20 ഓളം പേര്‍ ക്വാറന്റൈനില്‍
കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടക്കം 20 ഓളം പേര്‍ ക്വാറന്റൈനില്‍ പോയി.ഇവിടെ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അങ്കമാലി-ചാലക്കുടി-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്
കൊച്ചി:കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോ താല്‍ക്കാലികമായി അടച്ചു.ഡിപ്പോയും പരിസരവും അണു നശീകരണം നടത്തി.കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും അടക്കം 20 ഓളം പേര്‍ ക്വാറന്റൈനില്‍ പോയി.ഇവിടെ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അങ്കമാലി-ചാലക്കുടി-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
ജൂണ്‍ 23,24,25 തിയതികളിലാണ് ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നത്. 26 ന് ഡ്യൂട്ടി കഴിഞ്ഞ് ഇദ്ദേഹം നാട്ടിലേക്ക് പോയി.പിന്നീട് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ ഇദ്ദേഹത്തിന്റെ നാട്ടിലാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ്് സ്ഥിരീകരിച്ചതോടെ ഇന്ന് അങ്കമാലി ഡിപ്പോ താല്‍ക്കാലികമായി അടച്ചു തുടര്‍ന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ബസുകളും സ്റ്റാന്റും ഡിപ്പോയും ഓഫിസും പരിസരവും എല്ലാം അണുനശീകരണം നടത്തി.
അങ്കമാലി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരം അണുനശീകരണം നടത്തിയതിനു ശേഷം മാത്രമെ സര്‍വീസ് ആരംഭിക്കുകയുളളുവെന്നും സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തങ്കപ്പന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.നാളെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ ഡിപ്പോയിലെ സ്റ്റാഫ് റൂമിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് താമസിച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം റൂമില്‍ താമസിച്ച കണ്ടര്‍ക്ടര്‍മാരും ഡ്രൈവര്‍മാരുമാണ് ക്വാറന്റൈനില്‍ പോയിരിക്കുന്നതെന്നും സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.