ലോക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍:കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി
ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം സി വിനയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരം തേടിയത്. 60 ദിവസം കൂടുമ്പോള്‍ തയ്യാറാക്കേണ്ടതിനു പകരം ബില്ല് കൂടുതല്‍ ദിവസങ്ങള്‍്ക്ക് ശേഷം വരുന്ന ബില്ലു കണക്കിയത് വര്‍ധിച്ച തുക ഈടാക്കാന്‍ കാരണമായെന്നും ഹരജിക്കാരന്‍ ആരോപിച്ചു
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം സി വിനയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരം തേടിയത്. 60 ദിവസം കൂടുമ്പോള്‍ തയ്യാറാക്കേണ്ടതിനു പകരം ബില്ല് കൂടുതല്‍ ദിവസങ്ങള്‍്ക്ക് ശേഷം വരുന്ന ബില്ലു കണക്കിയത് വര്‍ധിച്ച തുക ഈടാക്കാന്‍ കാരണമായെന്നും ഹരജിക്കാരന്‍ ആരോപിച്ചു. 240 യൂനിറ്റിനു മുകളിലുള്ള ബില്ലുകള്‍ക്ക് സബ്സിഡിയില്ലെന്നും ഇത് അമിത ബില്ലിനു കാരണമായെന്നും പറയുന്നു.
നാല് മാസത്തെ ബില്‍ ഒരുമിച്ച് തയ്യാറാക്കിയതില്‍ പിഴവുണ്ടെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്ന് ഹരജിയില്‍ ആരോപിക്കുന്നു.ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.