ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കുര്‍ബാന; കൊച്ചിയില്‍ വൈദികനും വിശ്വാസികളും അറസ്റ്റില്‍

കൊച്ചി രൂപതയുടെ കീഴിലുള്ള കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്റിലെ സ്റ്റെല്ലാ മേരിസ് ചര്‍ച്ചില്‍ കുര്‍ബാന നടത്തിയതിനാണ് ഫാ. അഗസ്റ്റിനെയും ആറു വിശ്വാസികളെയും കൊച്ചി ഹാര്‍ബര്‍ പോലിസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.

Update: 2020-04-15 05:47 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനെയും വിശ്വസികളെയും പോലിസ് അറസ്റ്റു ചെയ്തു. കൊച്ചി രൂപതയുടെ കീഴിലുള്ള കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്റിലെ സ്റ്റെല്ലാ മേരിസ് ചര്‍ച്ചില്‍ കുര്‍ബാന നടത്തിയതിനാണ് ഫാ. അഗസ്റ്റിനെയും ആറു വിശ്വാസികളെയും കൊച്ചി ഹാര്‍ബര്‍ പോലിസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.

എപിഡെമിക് നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തരിക്കുന്നത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. പള്ളികളില്‍ കുര്‍ബാന നടത്തുന്നുണ്ടോയെന്ന് അറിയുന്നതിനായി പോലിസ് പരിശോധന നടത്തുന്നതിനിടയിലാണ് ഇവിടെ കുര്‍ബാന നടത്തുകയും വിശ്വാസികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നതായി പോലിസ് കണ്ടത്. തുടര്‍ന്ന് വൈദികനടക്കം ഏഴു പേരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

Tags:    

Similar News