ലോക് ഡൗണ്‍ :നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ എറണാകുളത്ത് സ്പഷ്യല്‍ ഡ്രൈവുമായി പോലിസ്

രണ്ടു ദിവസങ്ങളിലായി വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 392 കേസുകളാണ് എടുത്തിട്ടുള്ളതെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. രാത്രി ഒമ്പതു മണിക്കു ശേഷം തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെയാണ് നടപടി. ആലുവ, പെരുമ്പാവൂര്‍ , മൂവാറ്റുപുഴ എന്നിവിടങ്ങളിലെ 34 സ്റ്റേഷന്‍ പരിധികളിലും പരിശോധന നടന്നു

Update: 2020-06-06 13:44 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സ്പഷ്യല്‍ ഡ്രൈവുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. രണ്ടു ദിവസങ്ങളിലായി വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 392 കേസുകളാണ് എടുത്തിട്ടുള്ളതെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. രാത്രി ഒമ്പതു മണിക്കു ശേഷം തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെയാണ് നടപടി. ആലുവ, പെരുമ്പാവൂര്‍ , മൂവാറ്റുപുഴ എന്നിവിടങ്ങളിലെ 34 സ്റ്റേഷന്‍ പരിധികളിലും പരിശോധന നടന്നു.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രാത്രി 9 മണി വരേയേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നൂ പ്രവര്‍ത്തിക്കാവൂവെന്ന് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. ഇതു ലംഘിച്ച് കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും. കടകളില്‍ സാമൂഹ്യ അകലം പാലിച്ചേ ആളുകളെ പ്രവേശിപ്പിക്കാവുവെന്നും, മാസ്‌ക്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. 

Tags:    

Similar News