കൊവിഡ്: ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും

ആലുവ മാര്‍ക്കറ്റ്, പറവൂര്‍, വരാപ്പുഴ മല്‍സ്യ ചന്ത എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തി. വരാപ്പുഴയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ് പി പറഞ്ഞു. ഇതിന്‍ പ്രകാരമായിരിക്കും കച്ചവടം നടത്തുവാന്‍ അനുവാദം. മൊത്ത വിതരണക്കാരേയും ചില്ലറ വില്‍പ്പനക്കാരേയും ഒരേ സമയം വ്യാപാരം നടത്താന്‍ അനുവദിക്കില്ല. വ്യാപാരം ചെയ്യുവാനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് ക്രമീകരിക്കും

Update: 2020-07-06 11:45 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലിസ് നടപടി കര്‍ശനമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലിസ്. ആലുവ മാര്‍ക്കറ്റ്, പറവൂര്‍, വരാപ്പുഴ മല്‍സ്യ ചന്ത എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തി. വരാപ്പുഴയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ് പി പറഞ്ഞു. ഇതിന്‍ പ്രകാരമായിരിക്കും കച്ചവടം നടത്തുവാന്‍ അനുവാദം. മൊത്ത വിതരണക്കാരേയും ചില്ലറ വില്‍പ്പനക്കാരേയും ഒരേ സമയം വ്യാപാരം നടത്താന്‍ അനുവദിക്കില്ല. വ്യാപാരം ചെയ്യുവാനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് ക്രമീകരിക്കും. മാസ്‌ക്ക് നിര്‍ബന്ധമാണ്. സാനിറ്റെസര്‍ ഉറപ്പു വരുത്തണം .

മാര്‍ക്കറ്റിലേക്ക് വരുന്നതും പോകുന്നതും പ്രത്യേക കവാടങ്ങങ്ങളിലൂടെ ആയിരിക്കണം. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. നായരമ്പലം, പാറക്കടവ്, കടുങ്ങല്ലുര്‍ , ആമ്പല്ലൂര്‍, കാഞ്ഞൂര്‍, പൈങ്ങോട്ടൂര്‍, പള്ളിപ്പുറം, എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിലും ആലുവ, നോര്‍ത്ത് പറവൂര്‍, പിറവം നഗരസഭകളിലുമായി പതിനാറ് കണ്ടയ്‌മെന്റു സോണുകളാണ് ഉള്ളത്. ഇവിടം കര്‍ശന പോലിസ് നിരീക്ഷണത്തിലാണ്. സോണുകളിലേക്കുള്ള പ്രധാന കവാടങ്ങളില്‍ പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോഫോണിലൂടെ അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. ലോക് ഡൗണ്‍ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലിസ് മുമ്പോട്ടു പോകുമെന്ന് എസ് പി കെ. കാര്‍ത്തിക് പറഞ്ഞു. 

Tags:    

Similar News