കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 4,212 വൈറസ് ബാധിതര്‍, 5,054 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 4,212 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 83 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 66 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച 5,054 പേര് രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 1,95,163 പേരാണ് കൊവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കാനായത് ആശ്വാസകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
66,932 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50,215 പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,518 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 283 പേരും 197 പേര് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 677 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 770 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 23
ആലങ്കോട് 28
ആലിപ്പറമ്പ് 36
അമരമ്പലം 32
ആനക്കയം 70
അങ്ങാടിപ്പുറം 34
അരീക്കോട് 63
ആതവനാട് 34
ഊരകം 19
ചാലിയാര്‍ 28
ചീക്കോട് 54
ചേലേമ്പ്ര 21
ചെറിയമുണ്ടം 40
ചെറുകാവ് 18
ചോക്കാട് 61
ചുങ്കത്തറ 22
എടക്കര 28
എടപ്പറ്റ 18
എടപ്പാള്‍ 32
എടരിക്കോട് 36
എടവണ്ണ 39
എടയൂര്‍ 48
ഏലംകുളം 23
ഇരിമ്പിളിയം 33
കാലടി 27
കാളികാവ് 41
കല്പകഞ്ചേരി 78
കണ്ണമംഗലം 65
കരുളായി 05
കരുവാരക്കുണ്ട് 112
കാവനൂര്‍ 62
കീഴാറ്റൂര്‍ 65
കീഴുപറമ്പ് 09
കോഡൂര്‍ 24
കൊണ്ടോട്ടി 77
കൂട്ടിലങ്ങാടി 16
കോട്ടക്കല്‍ 54
കുറുവ 11
കുറ്റിപ്പുറം 56
കുഴിമണ്ണ 12
മക്കരപ്പറമ്പ് 03
മലപ്പുറം 178
മമ്പാട് 22
മംഗലം 37
മഞ്ചേരി 88
മങ്കട 07
മാറാക്കര 50
മാറഞ്ചേരി 62
മേലാറ്റൂര്‍ 25
മൂന്നിയൂര്‍ 32
മൂര്‍ക്കനാട് 26
മൂത്തേടം 37
മൊറയൂര്‍ 72
മുതുവല്ലൂര്‍ 29
നന്നമ്പ്ര 26
നന്നംമുക്ക് 42
നിലമ്പൂര്‍ 78
നിറമരുതൂര്‍ 29
ഒതുക്കുങ്ങല്‍ 81
ഒഴൂര്‍ 28
പള്ളിക്കല്‍ 47
പാണ്ടിക്കാട് 32
പരപ്പനങ്ങാടി 61
പറപ്പൂര് 24
പെരിന്തല്‍മണ്ണ 84
പെരുമണ്ണ ക്ലാരി 22
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 89
പൊന്മള 43
പൊന്മുണ്ടം 11
പൊന്നാനി 58
പൂക്കോട്ടൂര്‍ 29
പോരൂര്‍ 84
പോത്തുകല്ല് 02
പുലാമന്തോള്‍ 23
പുളിക്കല്‍ 40
പുല്‍പ്പറ്റ 09
പുറത്തൂര്‍ 16
പുഴക്കാട്ടിരി 12
താനാളൂര്‍ 20
താനൂര്‍ 44
തലക്കാട് 15
തവനൂര്‍ 57
താഴേക്കോട് 32
തേഞ്ഞിപ്പലം 30
തെന്നല 27
തിരുനാവായ 28
തിരുവാലി 37
തൃക്കലങ്ങോട് 29
തൃപ്രങ്ങോട് 25
തുവ്വൂര്‍ 06
തിരൂര്‍ 53
തിരൂരങ്ങാടി 45
ഊര്‍ങ്ങാട്ടിരി 26
വളാഞ്ചേരി 58
വളവന്നൂര്‍ 96
വള്ളിക്കുന്ന് 35
വട്ടംകുളം 22
വാഴക്കാട് 14
വാഴയൂര്‍ 33
വഴിക്കടവ് 15
വെളിയങ്കോട് 34
വേങ്ങര 90
വെട്ടത്തൂര്‍ 22
വെട്ടം 42
വണ്ടൂര്‍ 64
മലപ്പുറം ജില്ലയില്‍ പ്രതിരോധ വാക്സിന് സ്വീകരിച്ചത് 6,56,074 പേര്
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വാക്സിന് വിതരണം നടക്കുന്നത്. ചൊവ്വാഴ്ച വരെ 6,56,074 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 5,26,843 പേര്‍ക്ക് ഒന്നാം ഡോസും 1,29,231 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
ആരോഗ്യപ്രവര്‍ത്തകരില്‍ 39,175 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 27,998 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 17,262 പേര്‍ക്ക് ഒന്നാം ഡോസും 16,805 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,36,860 പേര് ആദ്യഘട്ട വാക്സിനും 71,529 പേര് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.
വാക്സിനേഷന് ആധാര്‍തന്നെ നിര്‍ബന്ധമില്ല
കൊവിഡ് വാക്സിനേഷന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ വാക്സിന് സ്വീകരിക്കാനെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
രജിസ്ട്രേഷന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് വാക്സിന് സ്വീകരിച്ച ശേഷം ലഭിക്കുക. പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ രജിസ്ട്രേഷന് തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് സഹായം
ജില്ലയിലെ കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവരുടെ കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ മാനേജ്മെന്റുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ 9496000867.