മുനമ്പം ഹാര്‍ബര്‍ 21 ന് തുറക്കും

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍. ബോട്ടുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു. രജിസ്റ്റര്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മല്‍സ്യ ബന്ധനത്തിന് പോവാന്‍ അനുവദിക്കും

Update: 2020-09-18 10:06 GMT

കൊച്ചി : കൊവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന മുനമ്പം ഹാര്‍ബര്‍ ഈ മാസം 21 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍. ബോട്ടുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു. രജിസ്റ്റര്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മല്‍സ്യ ബന്ധനത്തിന് പോവാന്‍ അനുവദിക്കും.

മല്‍സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ നിര്‍ബന്ധമായും പാസ്സ് എടുക്കണം. മല്‍സ്യ ബന്ധനത്തിന് ശേഷം ഹാര്‍ബറില്‍ എത്തുന്ന വള്ളങ്ങള്‍ യഥാക്രമം ടോക്കണ്‍ എടുക്കുകയും ടോക്കണ്‍ അനുസരിച്ച് മല്‍സ്യം ഇറക്കുകയും ചെയ്യണം. ദിവസേന പരമാവധി 30 ബോട്ടുകള്‍ക്ക് മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ഹാര്‍ബറിനകത്തു തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും മല്‍സ്യ തൊഴിലാളികളും അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുന്നവരും കര്‍ശനമായി പാലിക്കണമെന്നും ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 

Tags:    

Similar News