സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

കൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍.

Update: 2020-07-21 18:01 GMT

കൊല്ലം: സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍. ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയയാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാള്‍.

രാധാകൃഷ്ണന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിനായി പോയ സമയത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  

Tags:    

Similar News