കൊവിഡ്: ശ്രീലങ്കയില്‍ നിന്നും ഇന്ത്യക്കാരെയുമായുള്ള കപ്പല്‍ നാളെ തൂത്തുക്കുടിയില്‍ എത്തും

ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് ജലാശ്വ ഇന്ന് രാവിലെയോടെ കൊളംബോയില്‍ എത്തി.ഏകദേശം 700 ഓളം പേരെ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. ഇത്രയും തന്നെ ആളുകള്‍ കൊളംബോയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി

Update: 2020-06-01 05:43 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ കടല്‍ മാര്‍ഗം തിരികെ എത്തിക്കുന്നതിനായുള്ള ഓപറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി ശ്രീലങ്കയില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായുളള കപ്പല്‍ നാളെ തുത്തൂക്കുടിയില്‍ എത്തും. ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് ജലാശ്വ ഇന്ന് രാവിലെയോടെ കൊളംബോയില്‍ എത്തി.ഏകദേശം 700 ഓളം പേരെ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്.

ഇത്രയും തന്നെ ആളുകള്‍ കൊളംബോയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.ഇന്ന് വൈകിട്ടോടെ കൊളംബോയില്‍ നിന്നും തിരിക്കുന്ന കപ്പല്‍ നാളെ തൂത്തുക്കുടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി നേരത്തെ മാലി ദ്വീപില്‍ നിന്നും ഇതേ മാതൃകയില്‍ രണ്ടു ഘട്ടമായി 1500 ഓളം പേരെ കപ്പലില്‍ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു.

Tags:    

Similar News