കൊവിഡ് : രണ്ടാം ഘട്ട ഒഴിപ്പിക്കല്‍; 588 ഇന്ത്യക്കാരെയുമായി ഐഎന്‍എസ് ജലാശ്വ മാലിയില്‍ നിന്നും പുറപ്പെട്ടു; നാളെ കൊച്ചിയില്‍ എത്തും

ഓപറേഷന്‍ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കലിന്റെ രണ്ടാം ഘട്ടമാണ് ആരഭിച്ചിരിക്കുന്നത്.കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ ഉളളത്.ആറു ഗര്‍ഭിണികളും 21 കുട്ടികളും ഉണ്ട്

Update: 2020-05-16 07:53 GMT

കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി 588 ഇന്ത്യക്കാരെയുമായി നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വ മാലിയില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ചു.ഓപറേഷന്‍ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കലിന്റെ രണ്ടാം ഘട്ടമാണ് ആരഭിച്ചിരിക്കുന്നത്.


കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ഉളളവരാണ് രണ്ടാം ഘട്ട ഒഴിപ്പിക്കലിന്റെ ഭഗമായി മാലിയില്‍ നിന്നും കപ്പലില്‍ നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്.588 പേരില്‍ 70 സ്ത്രീകളുണ്ട് ഇതില്‍ ആറു പേര്‍ ഗര്‍ഭിണികളാണ്. കൂടാതെ 21 കുട്ടികളും 497 പുരുഷന്മാരുമുണ്ട്.കഴിഞ്ഞ ദിവസം കപ്പല്‍ മാലിയില്‍ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഇന്ന് രാവിലെ 7.30 നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.കപ്പല്‍ നാളെ കൊച്ചി തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News