കൊവിഡ് : വിധികളുടെയും ഉത്തരവുകളുടെയും ഡിജിറ്റല്‍ പകര്‍പ്പു സംവിധാനം ഹൈക്കോടതിയില്‍ ആരംഭിച്ചു
കേസ് നമ്പറുകള്‍ നല്‍കി ഇ-കോര്‍ട്ട് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. പകര്‍പ്പപേക്ഷകള്‍ക്കാവശ്യമായ ഫീസും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് അടയ്ക്കേണ്ടത്. ഫീസ് അടച്ചുകഴിഞ്ഞാല്‍ ഡിജിറ്റല്‍ ഒപ്പ് പതിച്ച പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാകും
കൊച്ചി: വിധികളുടെയും ഉത്തരവുകളുടെയും ഡിജിറ്റല്‍ പകര്‍പ്പു സംവിധാനം ഹൈക്കോടതിയില്‍ ആരംഭിച്ചു. പേപ്പര്‍ രഹിതമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനമാണ് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയത്. കേസ് നമ്പറുകള്‍ നല്‍കി ഇ-കോര്‍ട്ട് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍ക്ക് ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. പകര്‍പ്പപേക്ഷകള്‍ക്കാവശ്യമായ ഫീസും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് അടയ്ക്കേണ്ടത്. ഫീസ് അടച്ചുകഴിഞ്ഞാല്‍ ഡിജിറ്റല്‍ ഒപ്പ് പതിച്ച പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാകും. പകര്‍പ്പപേക്ഷയുടെ ഓരോ ഘട്ടത്തിലും എസ്എംഎസ്. അയയ്ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പകര്‍ച്ച ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരിട്ടു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിനു പകരം ഡിജിറ്റലായി ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയത്.