കൊവിഡ്: മാസ്‌കിന് അമിതവില ഈടാക്കിയ സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി

നിയമപ്രകാരം ത്രീ പ്ലൈ മാസ്‌കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

Update: 2020-04-29 14:35 GMT

പത്തനംതിട്ട: മാസ്‌കുകള്‍ക്ക് അമിതവില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് ജില്ലാ കലക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15,000 രൂപ പിഴ ചുമത്തി. ഈ സ്ഥാപനം മാസ്‌കുകള്‍ക്ക് അമിതലവില ഈടാക്കുന്നതായി ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്ത്യ എന്ന സ്ഥാപനത്തിന് 5,000 രൂപയും പിഴ ചുമത്തി. ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്‍ രാജീവ്, ജില്ലാ സപ്ലൈ ഓഫിസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. 

Tags:    

Similar News