ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നുവെന്ന്;സ്വകാര്യ ആശുപത്രികളുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
ഹരജി ഹൈക്കോടതി ജൂണ്‍ ഒന്‍പതിനു പരിഗണിക്കാന്‍ മാറ്റി. ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികില്‍സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു
കൊച്ചി: സംസ്ഥാനത്ത് ഓക്സിജന്റെ വില വര്‍ധനവിനെതിരെ സ്വകാര്യ ആശുപത്രികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ജൂണ്‍ ഒന്‍പതിനു പരിഗണിക്കാന്‍ മാറ്റി. ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികില്‍സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുകയാണെന്നു ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് തൃപ്തികരമല്ല. നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.