സ്പ്രിങ്ഗ്ലര്‍ :മുഖ്യമന്ത്രി കുറ്റമേറ്റ് പറയണം, ഐ ടി സെക്രട്ടറിയെ നീക്കണം:യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി
ഡാറ്റ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമാണ് പ്രതിപക്ഷം മുന്നോട്ട് വച്ച പ്രധാന ആവശ്യം. വ്യക്തികളുടെ അനുമതി തേടിയ ശേഷമേ വിവര ശേഖരണം നടത്താവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടതി ഉറപ്പ് വരുത്തി. ഐടി സെക്രട്ടറി പറഞ്ഞത് അനുമതി ചോദിച്ചാല്‍ ആരുംതരില്ല എന്നാണ് . എന്നാല്‍ അനുമതി തേടണം എന്ന കോടതി ഉത്തരവ് ഐ ടി സെക്രട്ടറിയുടെ നിലപാടിനുള്ള തിരിച്ചടിയാണ്
കൊച്ചി: സ്പ്രിങ്ഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവോടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. ഡാറ്റ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നുമാണ് പ്രതിപക്ഷം മുന്നോട്ട് വച്ച പ്രധാന ആവശ്യം. വ്യക്തികളുടെ അനുമതി തേടിയ ശേഷമേ വിവര ശേഖരണം നടത്താവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം കോടതി ഉറപ്പ് വരുത്തി. ഐടി സെക്രട്ടറി പറഞ്ഞത് അനുമതി ചോദിച്ചാല്‍ ആരുംതരില്ല എന്നാണ് . എന്നാല്‍ അനുമതി തേടണം എന്ന കോടതി ഉത്തരവ് ഐ ടി സെക്രട്ടറിയുടെ നിലപാടിനുള്ള തിരിച്ചടിയാണ്.
സ്പ്രിങ്ഗ്ലര്‍ കരാര്‍ നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മ സംബന്ധിച്ച പ്രതിപക്ഷ ആരോപണവും കോടതി ശരി വച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയതും ശക്തമായ താക്കീതാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.ഇടക്കാല കോടതി വിധിയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ഹൈക്കോടതി ശരി വച്ചിരിക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് കുറ്റമേറ്റ് പറയണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.ഇടക്കാല ഉത്തരവ് സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള അനുവാദമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് അസംബന്ധമാണ്. വാര്‍ത്താസമ്മേളനങ്ങളില്‍ കരാറിനെ ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രി ഇനിയും ഇക്കാര്യത്തില്‍ ഉരുണ്ട് കളിക്കരുത്. ഐടി സെക്രട്ടറിയുടെ സമീപനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.