കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരണം: കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; ടവര്‍ ലൊക്കേഷന്‍ മതിയെന്ന് സര്‍ക്കാര്‍

സര്‍ക്കാരിന്റെ നിലപാട് 21 ന് രേഖാമുലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.കൊവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ വിവരം ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്

Update: 2020-08-19 09:32 GMT

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരണത്തില്‍ ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍.രോഗികളുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ വേണ്ടെന്നും ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാരിന്റെ നിലപാട് രേഖാമുലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.കൊവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ വിവരം ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്.

കൊവിഡ് രോഗവ്യാപനം തടയാന്‍ രോഗികളുടെ സിഡിആര്‍ ശേഖരിക്കേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായ അഡ്വ അസഫ് അലി ഹൈക്കോടതിയില്‍ വാദിച്ചു.സിഡിആര്‍ ശേഖരിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്പുട്ടുസ്വാമി കേസില്‍ അത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അഡ്വ.ആസഫ് അലി കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ കോടതിയും വാക്കാല്‍ ചോദിച്ചു എന്തിനാണ് സിഡിആര്‍ ശേഖരിക്കുന്നതെന്നും ടവര്‍ ലൊക്കേഷന്റെ ആവശ്യമല്ലേയുള്ളുവെന്നും കോടതി ചോദിച്ചു.

ഇതോടെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നും രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.തുടര്‍ന്നാണ്് സര്‍ക്കാരിന്റെ നിലപാട് 21 ന് രേഖാമുലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.കേസ് 21 ന് വീണ്ടും പരിഗണിക്കും.നേരത്തെ കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത് 

Tags:    

Similar News