കൊവിഡ്-: ദുബായില്‍ നിന്നുള്ള വിമാനം രാത്രിയില്‍ എത്തും;ക്വാലാലംപൂരില്‍ നിന്നെത്തിച്ചവരില് നാലു പേരെ ആശുപത്രിയിലാക്കി
ഇന്നലെ ക്വാലാംലംപൂരില്‍ നിന്നെത്തിച്ച 174 പേരില്‍ പാലക്കാട് ജില്ലാ ആശുപത്രി-1,വയനാട് കോവിഡ് ആശുപത്രി - 1,കണ്ണൂര്‍ കോവിഡ് ആശുപത്രി - 1,കാസര്‍ഗോഡ് കോവിഡ് ആശുപത്രി -1 എന്നിങ്ങനെനാലു പേരെ ആശുപത്രിയിലാക്കി.130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 40 പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തിനായി അയച്ചു.
കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിനിന്നുള്ള പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ദുബായില്‍ നിന്നുള്ള പ്രവാസികളെയുമായുള്ള എയര്‍ ഇന്ത്യയുടെ വിമാനം രാത്രി 8.40 ഓടെ നെടുമ്പാശേരിയില്‍ എത്തും.176 പേര് വിമാനത്തിലുണ്ടാകും.ഇന്നലെ ക്വാലാലംപൂരില്‍ നിന്നും മടക്കിക്കൊണ്ടുവന്ന 174 പേരില്‍ നാലു പേരെ വിവിധ ജില്ലകളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.171 പേരില്‍ 10 വയസ്സില്‍ താഴെയുള്ള 12 കുട്ടികളും, 8 ഗര്‍ഭിണികളും 75 വയസ്സിന് മേല്‍ പ്രായമുള്ള ഒരാളും അടക്കം 131 പുരുഷന്മാരും 43 സ്ത്രീകളുമാണ് ഇന്നലെ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
പാലക്കാട് ജില്ലാ ആശുപത്രി-1,വയനാട് കോവിഡ് ആശുപത്രി - 1,കണ്ണൂര്‍ കോവിഡ് ആശുപത്രി - 1,കാസര്‍ഗോഡ് കോവിഡ് ആശുപത്രി -1 എന്നിങ്ങനെയാണ് ആശുപത്രിയിലേക്ക് അയച്ചവരുടെ പട്ടിക.130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 40 പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തിനായി അയച്ചു.യാത്രക്കാരെ 14 കെ എസ് ആര് ടി സി ബസുകളിലും 4 സ്വകാര്യ ടാക്സികളിലും 11 എയര്‍പോര്‍ട്ട് ടാക്സികളിലുമായാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. ഇടുക്കി - 4, കണ്ണൂര്‍ - 25, കാസര്‍കോഡ് - 7, കൊല്ലം-14, കോട്ടയം - 7,, കോഴിക്കോട്-16, മലപ്പുറം-10,, പാലക്കാട് - 16, പത്തനംത്തിട്ട - 1, തിരുവനന്തപുരം - 12 , വയനാട്-1, തൃശ്ശൂര്‍ - 22, എറണാകുളം- 31, ആലപ്പുഴ-8.എറണാകുളം ജില്ലയിലുള്ള 31 പേരില്‍ 23 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 8 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.