പ്രവാസികളെ സഹായിക്കാത്ത നോര്‍ക്ക പിരിച്ച് വിടണം:എസ് ഡി പി ഐ

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്,അവരെ മരണത്തിന് വിട്ട് കൊടുക്കരുത് എന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ഉദ്ഘാടനം ചെയ്തു.പ്രവാസികളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുന്നൂറിലധികം പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടാനിടയായതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്നും ഷെമീര്‍ മാഞ്ഞാലി പറഞ്ഞു

Update: 2020-06-25 12:05 GMT

കൊച്ചി (കാക്കനാട് ): പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത നോര്‍ക്ക പിരിച്ച് വിടണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു.പ്രവാസികള്‍ നാടിന്റെ നട്ടെല്ല്,അവരെ മരണത്തിന് വിട്ട് കൊടുക്കരുത് എന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് മുഖ്യമന്ത്രിയാണ്. മുന്നൂറിലധികം പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടാനിടയായതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.



അപ്രായോഗികവും അനാവശ്യവുമായ നിബന്ധനകളാണ് പ്രവാസികളുടെ മടങ്ങിവരവിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രവും കേരളവും ഓരോ ദിവസവും ഓരോരോ നിബന്ധനകള്‍ കൊണ്ടുവരികയും ചിലത് പിന്‍വലിക്കുകയും ചെയ്ത് പ്രവാസികളെ വഞ്ചിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രവാസികളെ നമ്മുടെ സ്വന്തം പൗരന്മാരായി സര്‍ക്കാര്‍ കാണുന്നില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ നാട്ടിലെത്തിക്കാന്‍ യാതൊന്നും ഇപ്പോഴും സര്‍ക്കാര്‍ ചെയ്യുന്നില്ല. സന്നദ്ധ സംഘടനകള്‍ ചാര്‍ട്ട് ചെയ്ത ഫ്‌ലൈറ്റുകളാണ് പ്രവാസികളുടെ രക്ഷക്കെത്തിയത്.


പ്രവാസി വഞ്ചന ഇനിയും തുടരാനാണ് തീരുമാനമെങ്കില്‍ മന്ത്രിമാരെ റോഡിലിറങ്ങാന്‍ അനുവദിക്കാത്ത രീതിയില്‍ പ്രവാസികളുടെ കുടുംബങ്ങളെക്കൊണ്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ തയ്യാറാകുമെന്ന് ഷെമീര്‍ മാഞ്ഞാലി മുന്നറിയിപ്പ് നല്‍കി. കലക്ട്രേറ്റ് മാര്‍ച്ചിന് ശേഷം നടന്ന പ്രതിഷേധ സമരത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ലത്തീഫ് കോമ്പാറ, ബാബു വേങ്ങൂര്‍ പ്രസംഗിച്ചു.നേതാക്കളായ സുധീര്‍ ഏലൂക്കര, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, ഷിഹാബ് പടന്നാട്ട്,ഷാനവാസ് കൊടിയന്‍, ഹാരിസ് ഉമര്‍, അമീര്‍ എടവനക്കാട്, യാഖൂബ് സുല്‍ത്താന്‍, സൈനുദ്ദീന്‍ പള്ളിക്കര മാര്‍ച്ചിന് നേതൃത്വം നല്‍കി. 

Tags:    

Similar News