കൊവിഡ്: കേരളത്തിലേക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി
ഗവണ്‍മെന്റ് സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസിലും 5 വിദ്യാര്‍ഥികളെ വീതമെടുക്കാന്‍ പ്രത്യേക അനുവാദം സര്‍ക്കാര്‍ നല്‍കണം.
തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് കേരളത്തിലേയ്ക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഗവണ്‍മെന്റ് സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസിലും 5 വിദ്യാര്‍ഥികളെ വീതമെടുക്കാന്‍ പ്രത്യേക അനുവാദം സര്‍ക്കാര്‍ നല്‍കണം.
സ്ഥലസൗകര്യമുള്ള സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ അഡീഷനല്‍ ബാച്ചുകള്‍ അനുവദിക്കണം. ഈ തീരുമാനം സിബിഎസ്ഇ, ഐസിഎസ്എ സ്‌കൂളുകളിലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും സിബിഎസ്ഇ ബോര്‍ഡിനോടും സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരളത്തിലേയ്ക്ക് വരുന്ന കുടുംബങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം അവരുടെ മക്കള്‍ക്കു ലഭിക്കുന്നതിനുള്ള അവസരം സര്‍ക്കാരുണ്ടാക്കിക്കൊടുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.