കൊവിഡ്: ക്വാറന്റൈന്‍ ലംഘനം; പിറവത്ത് നിരീക്ഷണത്തിലിരിക്കെ പുറത്ത് കറങ്ങി നടന്നയാള്‍ക്കെതിരെ കേസെടുത്തു

ഡല്‍ഹിയില്‍ നിന്നും ഇദ്ദേഹത്തിന്റെ മകള്‍ ഈ മാസം 22 ന് ആണ് നാട്ടിലെത്തിയത്. പാലച്ചുവടിലുള്ള വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവിടെയുള്ള മാതാപിതാക്കളോടും നിരീക്ഷണത്തില്‍ കഴിയണമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് യുവതിയുടെ പിതാവ് പുറത്തിറങ്ങി നടക്കുകയായിരുന്നു

Update: 2020-06-27 06:10 GMT

കൊച്ചി: ക്വാറന്റൈന്‍ ലംഘിച്ചതിന് പിറവം പാലച്ചുവടില്‍ 52 വയസുകാരനെതിരെ പിറവം പോലിസ് കേസെടുത്തു. ഡല്‍ഹിയില്‍ നിന്നും ഇദ്ദേഹത്തിന്റെ മകള്‍ ഈ മാസം 22 ന് ആണ് നാട്ടിലെത്തിയത്. പാലച്ചുവടിലുള്ള വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവിടെയുള്ള മാതാപിതാക്കളോടും നിരീക്ഷണത്തില്‍ കഴിയണമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതു ലംഘിച്ച് യുവതിയുടെ പിതാവ് പുറത്തിറങ്ങി നടക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പോലിസ് എത്തിയപ്പോഴാണ് ഇയാള്‍ പുറത്തിറങ്ങി നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. 

Tags:    

Similar News