കൊവിഡ് പ്രതിരോധ വാക്‌സിന്‍: എറണാകുളം ജില്ലയില്‍ 28,71,236 പേര്‍ ആദ്യഡോസ് സ്വീകരിച്ചു; സമ്പൂര്‍ണ പ്രഖ്യാപനം നാളെ
13,84,978 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 1,37,019 പേര്‍ കൊവിഡ് പോസിറ്റീവ് ആയി 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ആദ്യ ഡോസ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.34,252 വ്യക്തികള്‍ വിവിധ കാരണങ്ങളാല്‍ വാക്‌സിന്‍ നിരസിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നു വരെ 18 വയസിനു മുകളിലുള്ള 29,53,582 വ്യക്തികളില്‍ 28,71,236 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി അധികൃതര്‍. 13,84,978 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 1,37,019 പേര്‍ കൊവിഡ് പോസിറ്റീവ് ആയി 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചില്ല. ഇവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ആദ്യ ഡോസ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.34,252 വ്യക്തികള്‍ വിവിധ കാരണങ്ങളാല്‍ വാക്‌സിന്‍ നിരസിച്ചു.88925 ഇതര സംസ്ഥാന തൊഴിലാളികള്‍ ആദ്യ ഡോസ് വാക്‌സിനും 4851 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.
പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി െ്രെടബ് വാക്‌സ് പദ്ധതി മുഖേന 18 വയസു പൂര്‍ത്തിയായ 8780 പേര്‍ക്കും വാക്‌സിന്‍ നല്‍കി. കിടപ്പു രോഗികള്‍ക്കും സാന്ത്വന പരിചരണം ലഭിക്കുന്നവര്‍ക്കും ഭിന്നശേഷി ക്കാര്‍ക്കും വേണ്ടി ജൂണ്‍ മാസത്തില്‍ ആരംഭിച്ച പ്രത്യേക ഡ്രൈവില്‍49,411 ഒന്നാം ഡോസും 16,787 രണ്ടാം ഡോസ് വാക്‌സിനുമാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതര്‍ക്കായി നടത്തിയ ആര്‍ട് വാക്‌സ് മുഖേന 411 പേരിലും വാക്‌സിനെത്തി. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 13588 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ട്രാന്‍സ് ജന്‍ഡേഴ്‌സിനായി നടത്തിയ പ്രത്യേക ക്യാമ്പില്‍ 65 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 8150 ഒന്നാം ഡോസും 750 രണ്ടാം ഡോസും നല്‍കി.
ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്‌സിന്‍ െ്രെഡവ് തന്നെ ആരോഗ്യ വകുപ്പ് തയാറാക്കി. ഇതിലൂടെ 45 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി. അതേപോലെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചും വാക്‌സിന്‍ സ്‌പെഷല്‍ െ്രെഡവുകള്‍ നടപ്പിലാക്കി. 1,50,482 ഡോസ് വാക്‌സിനാണ് ഇവിടെ വിതരണം ചെയ്തത്. ജയില്‍ അന്തേവാസികള്‍ക്കായി 300 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴി 9,34,299 ഡോസുകളാണ് വിതരണം ചെയ്തത്.
സമ്പൂര്‍ണ്ണ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം ജില്ലാ തല പ്രഖ്യാപനവും ആര്‍ദ്ര കേരളം പുരസ്‌കാര വിതരണവും
സമ്പൂര്‍ണ്ണ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരണം ജില്ലാ തല പ്രഖ്യാപനവും ആര്‍ദ്ര കേരളം പുരസ്‌കാര വിതരണവും നാളെ നടക്കും. കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പ്രഖ്യാപനം നിര്‍വഹിക്കും. പി ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിക്കും.