കൊവിഡ് :ആര്‍ റ്റി പി സി ആര്‍ ടെസ്റ്റ്: ആലപ്പുഴ മെഡിക്കല്‍ കോളജിന് ഐ സി എം ആര്‍ അംഗീകാരം

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ഉന്നത സമിതി വിലയിരുത്തിയാണ് അംഗീകാരത്തിന് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ എന്‍ ഐ വി ആലപ്പുഴയുടെ വിദഗ്‌ധോപദേശത്തില്‍ പരീക്ഷണങ്ങള്‍ നടന്നു വരുന്നു.ഈ സംവിധാനം പൂര്‍ണമായി സജ്ജമാക്കുന്നതോടെ ദിവസേന 100 മുതല്‍ 200 വരെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.

Update: 2020-07-27 16:10 GMT

ആലപ്പുഴ :ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയ്ക്കുള്ള ആര്‍റ്റിപിസിആര്‍ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎം റിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ഉന്നത സമിതി വിലയിരുത്തിയാണ് അംഗീകാരത്തിന് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ എന്‍ ഐ വി ആലപ്പുഴയുടെ വിദഗ്‌ധോപദേശത്തില്‍ പരീക്ഷണങ്ങള്‍ നടന്നു വരുന്നു.

ഈ സംവിധാനം പൂര്‍ണമായി സജ്ജമാക്കുന്നതോടെ ദിവസേന 100 മുതല്‍ 200 വരെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. ഇത് എന്‍ ഐ വി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ) മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും റിസള്‍ട്ടുകള്‍ വേഗത്തില്‍ ആക്കാനും സാധിക്കും. 15 ലക്ഷം രൂപയാണ് ചിലവിട്ടാണ് പുതിയ സംവിധാനം. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വിജയലക്ഷ്മി, മൈക്രോബയോളജി പ്രഫസര്‍ ഡോക്ടര്‍ ശോഭ കര്‍ത്ത, അസോസിയേറ്റ് പ്രഫസര്‍ ഡോക്ടര്‍ അനിത മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. 

Tags:    

Similar News