കൊവിഡ് : പശ്ചിമ കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം : എസ്ഡിപിഐ
പശ്ചിമ കൊച്ചി-മട്ടാഞ്ചേരി പ്രദേശം അടച്ചിട്ടത് സാധാരണക്കാരായ ഭൂരിപക്ഷം കുടുംബങ്ങളേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറക്കാനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മൂലം വീടുകള്‍ പട്ടിണിയിലാകുന്ന അവസ്ഥ അതീവ ഗൗരവമാണ്
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് നീണ്ടുപോകുന്ന അടച്ചിടല്‍ മൂലം പ്രയാസപ്പെടുന്ന പശ്ചിമ കൊച്ചി നിവാസികളുടെ പട്ടിണി മാറ്റാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. പശ്ചിമ കൊച്ചി-മട്ടാഞ്ചേരി പ്രദേശം അടച്ചിട്ടത് സാധാരണക്കാരായ ഭൂരിപക്ഷം കുടുംബങ്ങളേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൊവിഡ് വ്യാപനം കുറക്കാനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മൂലം വീടുകള്‍ പട്ടിണിയിലാകുന്ന അവസ്ഥ അതീവ ഗൗരവമാണ്.ഹാര്‍ബര്‍ ഉള്‍പ്പെടെ അടഞ്ഞ് കിടക്കുന്നതാണ് സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്ത ദുരിതത്തിലേക്ക് പശ്ചിമ കൊച്ചിയെ കൊണ്ടെത്തിച്ചത്. അനുവദിക്കാവുന്ന മേഖലകളില്‍ ജില്ലാ ഭരണകൂടം ഇളവുകള്‍ നല്‍കുകയും പ്രയാസപ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.