കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ ഏഴു രോഗികള്‍ ഗുരുതരാവസ്ഥയില്‍

80 വയസുള്ള ഇളംകുന്നപുഴ സ്വദേശി,ഉത്തര്‍പ്രദേശില്‍ നിന്നും വന്ന 28 വയസുള്ള കസ്റ്റംസ് ഓഫിസര്‍,60 വയസുള്ള കലൂര്‍ സ്വദേശി,74 വയസുള്ള ചെല്ലാനം സ്വദേശിനി,50 വയസുള്ള ഇടപ്പള്ളി സ്വദേശിനി,51 വയസുള്ള ചെല്ലാനം സ്വദേശി,65 വയസുള്ള മുവാറ്റുപുഴ സ്വദേശി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്

Update: 2020-09-01 10:43 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ഏഴു രോഗികള്‍ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍.80 വയസുള്ള ഇളംകുന്നപുഴ സ്വദേശി,ഉത്തര്‍പ്രദേശില്‍ നിന്നും വന്ന 28 വയസുള്ള കസ്റ്റംസ് ഓഫിസര്‍,60 വയസുള്ള കലൂര്‍ സ്വദേശി,74 വയസുള്ള ചെല്ലാനം സ്വദേശിനി,50 വയസുള്ള ഇടപ്പള്ളി സ്വദേശിനി,51 വയസുള്ള ചെല്ലാനം സ്വദേശി,65 വയസുള്ള മുവാറ്റുപുഴ സ്വദേശി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.80 വയസുള്ള ഇളംകുന്നപുഴ സ്വദേശി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവിലാണ്. നില കൂടുതല്‍ മോശം ആയതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നും വന്ന 28 വയസുള്ള കസ്റ്റംസ് ഓഫിസര്‍ കൊവിഡ് ന്യുമോണിയ മൂലം ഐസിയുല്‍ പ്രവേശിപ്പിച്ചു, പ്രമേഹവും കരള്‍ സംബന്ധമായ രോഗവും ഉണ്ട്.60 വയസുള്ള കലൂര്‍ സ്വദേശിയെ കൊവിഡ് ന്യുമോണിയ മൂലം ഐസിയുല്‍ ഗുരുതരമായി തുടരുന്നു. 74 വയസുള്ള ചെല്ലാനം സ്വദേശിനി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു.50 വയസുള്ള ഇടപ്പള്ളി സ്വദേശിനി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു.51 വയസുള്ള ചെല്ലാനം സ്വദേശി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു. 65 വയസുള്ള മുവാറ്റുപുഴ സ്വദേശി തലച്ചോറില്‍ രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരമായി ഐസിയുല്‍ തുടരുന്നു. മുവാറ്റുപുഴ താലുക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് .

Tags:    

Similar News