കൊവിഡ് വ്യാപനം: വയനാട് ജില്ലയിലെ 106 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍
കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തല്‍ വയനാട് ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങളിലെ 106 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി. എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15 വാര്‍ഡുകള്‍), വെള്ളമുണ്ട (21വാര്‍ഡുകള്‍), തവിഞ്ഞാല്‍ (22 വാര്‍ഡുകള്‍) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്.
സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24 വാര്‍ഡുകള്‍), പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകള്‍), പടിഞ്ഞാറത്തറ (5, 7, 8, 9, 12, 13), പുല്‍പ്പള്ളി (5), തിരുനെല്ലി (15), കണിയാമ്പറ്റ (5), നെന്മേനി (1), അമ്പലവയല്‍ (2, 3), കോട്ടത്തറ (5) എന്നിവയാണ് മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. (ബ്രക്കറ്റില്‍ വാര്‍ഡ് നമ്പര്‍). കല്‍പ്പറ്റ നഗരസഭയിലെ 9, 25 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.