കൊവിഡ് വ്യാപനം: കോട്ടയം മുനിസിപ്പാലിറ്റിയിലെ 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി; ജില്ലയില്‍ ആകെ 55 നിയന്ത്രിതമേഖലകള്‍

ജില്ലയില്‍ പുതുതായി ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു.

Update: 2020-09-04 11:35 GMT

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതുതായി ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 22, 27 പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത്- 4, വെള്ളാവൂര്‍ - 10, വെച്ചൂര്‍- 4, തലയാഴം - 11, കടപ്ലാമറ്റം- 8 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 11 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി മാറിയിരിക്കുന്നത്. അതേസമയം, കോട്ടയം മുനിസിപ്പാലിറ്റി -28, തലപ്പലം ഗ്രാമപ്പഞ്ചായത്ത്- 2, ഉദയനാപുരം - 3, വിജയപുരം - 5, പൂഞ്ഞാര്‍ തെക്കേക്കര - 8, കാഞ്ഞിരപ്പള്ളി- 11 എന്നീ തദ്ദേശസ്വയം ഭരണസ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 55 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 14

2.കോട്ടയം- 9, 14, 35, 43, 48, 20, 25, 26, 15, 47, 32,

3. ഈരാറ്റുപേട്ട - 2,4, 11, 26, 20, 22, 27

ഗ്രാമപ്പഞ്ചായത്തുകള്‍

4.ആര്‍പ്പൂക്കര-1

5.മുണ്ടക്കയം -6, 8

6.മീനടം-6

7.കുമരകം - 7,14,15

8.കിടങ്ങൂര്‍ - 2,15

9.അയര്‍ക്കുന്നം - 7

10. വെച്ചൂര്‍ - 13, 4

11. കൂരോപ്പട - 5, 8, 11, 15

12. കടപ്ലാമറ്റം - 3, 13,8

13. തിരുവാര്‍പ്പ് - 2

14. എരുമേലി- 12, 20, 23, 3, 4

15.മാടപ്പള്ളി - 13

16. പാമ്പാടി -8, 14, 10

17. മണിമല-7

18. കൂട്ടിക്കല്‍-1

19. കുറിച്ചി - 1

20. ഉഴവൂര്‍ - 8

21.പുതുപ്പള്ളി - 4

22.വെള്ളാവൂര്‍ - 10

23.തലയാഴം - 11 

Tags:    

Similar News