കൊവിഡ് വ്യാപനം: തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ 3, 4, 11, 12, 13 വാര്‍ഡുകള്‍, പൂതാടി ഗ്രാമപ്പഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

Update: 2020-07-12 15:17 GMT

കല്‍പ്പറ്റ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപ്പഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. ഇതോടൊപ്പം നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ 3, 4, 11, 12, 13 വാര്‍ഡുകള്‍, പൂതാടി ഗ്രാമപ്പഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

തിരുനെല്ലിയില്‍ കാട്ടിക്കുളം, ബാവലി ടൗണ്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ഗ്രാമപഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളില്‍ പചരക്കുകടകള്‍, പഴം- പച്ചക്കറി കടകള്‍, മല്‍സ്യ- മാംസ സ്റ്റാളുകള്‍ എന്നിവ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News