കൊവിഡ്: ആലുവ - കീഴ്മാട് ക്ലസ്റ്ററുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍
ആലുവ മുന്‍സിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍.ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍.കണ്ടെയ്ന്‍മെന്റ്് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താന്‍ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലിമായി റദ്ദാക്കും അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രദേശത്ത് അനുവദിക്കു
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ആലുവ മുന്‍സിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍.ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍.കണ്ടെയ്ന്‍മെന്റ്് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താന്‍ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലിമായി റദ്ദാക്കും അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രദേശത്ത് അനുവദിക്കൂ. മെഡിക്കല്‍ ആവശ്യങ്ങള്‍, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങള്‍ക്കു മാത്രം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് പോകാം.പ്രതിരോധം, സെന്‍ട്രല്‍ ആംഡ് പോലിസ്, ഊര്‍ജ ഉല്‍പാദനം, പ്രസരണം, വിതരണം, സി എന്‍ ജി, എല്‍ പി ജി, പി. എന്‍ ജി, ദുരന്ത നിവാരണം, ബാങ്ക്, എന്‍ ഐ സി, പോസ്റ്റ് ഓഫീസ്, ഏര്‍ലി വാണിംഗ് ഏജന്‍സികള്‍ ഒഴികെയുള്ള സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കില്ല.
പോലിസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജില്ല ഭരണകൂടം, റെവന്യൂ ഓഫീസ്, വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ട്രഷറി, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ശുചീകരണം എന്നീ വകുപ്പുകള്‍ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.ബാങ്കുകള്‍ പരമാവധി 50% ജീവനക്കാരുമായി 10മുതല്‍ 2 വരെ പ്രവര്‍ത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല. എ ടിഎം ഉണ്ടായിരിക്കും.സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.പോസ്റ്റ് ഓഫീസുകള്‍ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.കുക്കിംഗ് ഗ്യാസ് ഏജന്‍സികള്‍ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സിലിണ്ടറുകളുടെ വിതരണം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം.ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യാന്‍ തടസമുണ്ടായിരിക്കില്ല. മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനും തടസമില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ വാഹനം നിര്‍ത്താനോ പുറത്തിറങ്ങാനോ പാടില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും ബേക്കറികളും 10മുതല്‍ 2 വരെ പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ 9 വരെ മൊത്തവിതരണവും 10 മുതല്‍ 2 വരെ ചില്ലറ വില്‍പനയും അനുവദിക്കും. പാല്‍ വില്‍പന 7മുതല്‍ 9 വരെ അനുവദിക്കും .കണ്‍സ്ട്രക്ഷന്‍ സ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. തൊഴിലാളികളെ മറ്റു സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചു കൊണ്ടുള്ള നിര്‍മാണം അനുവദിക്കില്ല
റെയില്‍വേ സ്റ്റേഷനുകള്‍ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ട്രെയിന്‍, വിമാന മാര്‍ഗമെത്തുന്ന യാത്രക്കാര്‍ക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ചുമതല ഉള്ളവര്‍ക്ക് സഞ്ചരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.