കൊവിഡ് ജാഗ്രത; പത്തനംതിട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണച്ചടങ്ങ് നിരോധിച്ചു
ജില്ലയില്‍ കൊവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധപ്രതികരണ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
പത്തനംതിട്ട: കൊവിഡ്-19 അതീവജാഗ്രതയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണച്ചടങ്ങ് നല്‍കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാര്‍ഥികളുടെ ഉന്നതവിജയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആശംസാ ചടങ്ങുകള്‍, അനുമോദന ചടങ്ങുകള്‍, സമ്മാനദാനം, പൊന്നാട അണിയിക്കല്‍, പൂമാലയും ബൊക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങള്‍ മുതലായവയാണ് ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം നിരോധിച്ച് ഉത്തരവായത്.
ജില്ലയില്‍ കൊവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധപ്രതികരണ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.