കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ നാല് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു
ക്യുആര്‍എസ് കോട്ടയം, ജോസ്‌കോ ജ്വല്ലേഴ്സ് കോട്ടയം, പാരഗണ്‍ പോളിമേഴ്സ് കൂരോപ്പട, ചരിവുപുറം റബേഴ്സ് ചേനപ്പാടി എന്നിവിടങ്ങളിലാണ് ദുരന്തനിവാരണ നിയമപ്രകാരം ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
കോട്ടയം: ജില്ലയിലെ നാലു സ്വകാര്യസ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ക്യുആര്‍എസ് കോട്ടയം, ജോസ്‌കോ ജ്വല്ലേഴ്സ് കോട്ടയം, പാരഗണ്‍ പോളിമേഴ്സ് കൂരോപ്പട, ചരിവുപുറം റബേഴ്സ് ചേനപ്പാടി എന്നിവിടങ്ങളിലാണ് ദുരന്തനിവാരണ നിയമപ്രകാരം ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നാലുസ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ നടപടി.
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാസംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലിസിന്റെ സേവനവും ലഭ്യമാക്കും.