കൊവിഡ് വ്യാപനം: ഇടുക്കി ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കലക്ടര്‍ വിജ്ഞാപനം ചെയ്തു.
1. കരുണാപുരം ഗ്രാമപ്പഞ്ചായത്ത് 3ാം വാര്‍ഡ്
2. പീരുമേട് ഗ്രാമപ്പഞ്ചായത്ത് 14, 15 വാര്‍ഡുകള്‍
3. അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, ചപ്പാത്ത് ടൗണ്‍ ഷാപ്പുംപടി മുതല്‍ അയ്യപ്പന്‍കോവില്‍ പച്ചക്കാട് സബ്‌സെന്റര്‍ വരെയുള്ള പ്രദേശത്തെ റോഡിന് ഇരുവശവുമുള്ള ഭാഗങ്ങള്‍
4. കുമാരമംഗലം ഗ്രാമപ്പഞ്ചായത്ത് 8, 9 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചുവട് വരെയുള്ള ഭാഗങ്ങള്‍
5. കരുണാപുരം 1, 2, നെടുങ്കണ്ടം 10, 12, പാമ്പാടുംപാറ 4 എന്നീ വാര്‍ഡുകളിലായി ഉള്‍പ്പെട്ടുവരുന്ന, വിജയമാതാ സ്‌കൂള്‍, ശ്രീ പ്രഭാകരന്‍ കുന്നുംപുറത്ത് എന്നയാളുടെ വീട് എന്നിവിടം മുതല്‍ തൂക്കുപാലം പാലം വരെയും, തൂക്കുപാലം - നെടുങ്കണ്ടം ദിശയില്‍ എച്ച്പി പമ്പ് വരെയും, തൂക്കുപാലം ബാലഗ്രാം ദിശയില്‍ അപര്‍ണ ആശുപത്രി വരെയും ഉള്ള ഭാഗങ്ങള്‍
6. നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡിലെ തൂക്കുപാലം ചോറ്റുപാറ കവലയുടെയും വട്ടുപാറ കവലയുടെയും 100 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങള്‍.
പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
മുകളില്‍ പറഞ്ഞവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.
കരുണാപുരം: 1ാം വാര്‍ഡില്‍ തൂക്കുപാലം നൂറുല്‍ഹുദാ ജമാഅത്ത് മുസ്‌ലിം പള്ളിയുടെ 250 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗവും, താജ് ഡ്രൈവിങ് സ്‌കൂള്‍ മുതല്‍ എസ്ബിഐ തൂക്കുപാലം ബ്രാഞ്ച് വരെയുള്ള ഭാഗവും
ആലക്കോട്: 5ാം വാര്‍ഡിലെ അഞ്ചിരിക്കവല മുതല്‍ ഒരുമ അസോസിയേഷന്‍ വരെയുള്ള ഭാഗം, 4, 5 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന- കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം
വെള്ളിയാമറ്റം: 1, 2, 3, 15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന- കലയന്താനി മുതല്‍ ഇറുക്കുപാലം മെയിന്‍ റോഡ് വരെയും, ഇളംദേശം ടൗണ്‍ മുതല്‍ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതല്‍ തേന്‍മാരി റോഡ് വരെയും
കരിമണ്ണൂര്‍: 5, 6, 7, 11 വാര്‍ഡുകള്‍
കാഞ്ചിയാര്‍: 8ാം വാര്‍ഡില്‍ നരിയംപാറ ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ്
നെടുങ്കണ്ടം: 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, റോയല്‍-ഇന്‍ മുതല്‍ ബിസ്മി ടെയ്‌ലറിങ് വരെയുള്ള ഭാഗം, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന- മുണ്ടിയെരുമ കോമ്പയാര്‍ റോഡില്‍ മുണ്ടിയെരുമ ജങ്ഷനില്‍നിന്നും 150 മീറ്റര്‍ അകലെയുള്ള പാലം മുതല്‍ മൂന്നുമുക്ക് ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള ഭാഗം
ഉപ്പുതറ: 6ാം വാര്‍ഡ്.