കൊവിഡ് വ്യാപനം: നവജീവന്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്റര്‍; കോട്ടയം ജില്ലയില്‍ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഉദയനാപുരം-6, മാടപ്പള്ളി-13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 40 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

Update: 2020-09-26 00:46 GMT

കോട്ടയം: ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കുമിടയില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്ററും പ്രാഥമികചികില്‍സാ കേന്ദ്രവുമായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ പുതുതായി ആറ് വാര്‍ഡകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

കോട്ടയം -33, ചങ്ങനാശേരി -34 എന്നീ മുനിസിപ്പല്‍ വാര്‍ഡുകളും ഉദയനാപുരം -5, പുതുപ്പള്ളി -3, കാഞ്ഞിരപ്പള്ളി -16, മൂന്നിലവ് -5 എന്നീ പഞ്ചായത്ത് വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. ഉദയനാപുരം-6, മാടപ്പള്ളി-13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 40 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 33, 39

2. ചങ്ങനാശേരി - 31,33,34

3. ഏറ്റുമാനൂര്‍ - 23

ഗ്രാമപ്പഞ്ചായത്തുകള്‍

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി - 5

7. കരൂര്‍-11

8. ഉദയനാപുരം - 5

9. മുത്തോലി - 7

10. അതിരമ്പുഴ-4, 5

11. കടുത്തുരുത്തി-12

12. കുമരകം-2,7,10,15

13. പനച്ചിക്കാട്- 9

14. ചിറക്കടവ് - 11

15. മുളക്കുളം - 8

16.മുണ്ടക്കയം - 20

17. ഭരണങ്ങാനം - 6

18. വെച്ചൂര്‍ - 2

19. വാഴപ്പള്ളി-2,15, 19, 21

20. എലിക്കുളം-7, 8

21. ചെമ്പ് -14

22. മറവന്തുരുത്ത് - 4

23. കൂരോപ്പട - 3

24. രാമപുരം - 5, 13

25. പുതുപ്പള്ളി-3

26. കാഞ്ഞിരപ്പള്ളി-16

27. മൂന്നിലവ്-5

Tags:    

Similar News