കൊവിഡ് വ്യാപനം: പുതിയ മൂന്ന് കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയത്ത് ആകെ 55 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി
അയര്‍ക്കുന്നം-7, കടപ്ലാമറ്റം-13, ഈരാറ്റുപേട്ട-11, കുമരകം-15, കൂട്ടിക്കല്‍-1, മുണ്ടക്കയം-6 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതുതായി മൂന്ന് കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. വിജയപുരം -11, പൂഞ്ഞാര്‍ തെക്കേക്കര -1, കരൂര്‍-10 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
അയര്‍ക്കുന്നം-7, കടപ്ലാമറ്റം-13, ഈരാറ്റുപേട്ട-11, കുമരകം-15, കൂട്ടിക്കല്‍-1, മുണ്ടക്കയം-6 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 55 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 14
2.കോട്ടയം - 9, 14, 15, 20, 25, 26, 32, 35, 43, 47, 48
3. ഈരാറ്റുപേട്ട - 2, 4, 20,21, 22, 26, 27
ഗ്രാമപ്പഞ്ചായത്തുകള്‍
4.ആര്‍പ്പൂക്കര-1
5.മുണ്ടക്കയം -8
6.മീനടം-6, 9
7.കുമരകം - 7, 14
8.കിടങ്ങൂര്‍ - 2, 15
9. വെച്ചൂര്‍ -4, 13
10. കൂരോപ്പട - 5, 8, 11, 15
11. കടപ്ലാമറ്റം - 3, 8
12. തിരുവാര്‍പ്പ് - 2
13. എരുമേലി- 12, 20, 23, 3, 4
14.മാടപ്പള്ളി - 13
15. പാമ്പാടി -8, 10, 14
16. മണിമല-7
17. കുറിച്ചി -1
18. ഉഴവൂര്‍ - 8
19.പുതുപ്പള്ളി - 4
20.വെള്ളാവൂര്‍ - 10
21.തലയാഴം - 11
22. തൃക്കൊടിത്താനം - 2
23. വിജയപുരം-11
24. പൂഞ്ഞാര്‍ തെക്കേക്കര-1
25. കരൂര്‍-10