കൊവിഡ് വ്യാപനം; തീരദേശമേഖലയില്‍ പോലിസ് റൂട്ട് മാര്‍ച്ച്
കുരിയാടിയില്‍ ഫിഷ്ലാന്റിങ് സെന്റര്‍ പരിസരത്തുനിന്നു തുടങ്ങിയ റൂട്ട് മാര്‍ച്ച് വരയന്റെ വളപ്പ് വരെ നീങ്ങി. പത്തോളം പോലിസ് വാഹനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വടകര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 17, വാര്‍ഡ് 18 തീരദേശമേഖലയില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. കുരിയാടിയില്‍ ഫിഷ്ലാന്റിങ് സെന്റര്‍ പരിസരത്തുനിന്നു തുടങ്ങിയ റൂട്ട് മാര്‍ച്ച് വരയന്റെ വളപ്പ് വരെ നീങ്ങി. പത്തോളം പോലിസ് വാഹനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
കൊവിഡ് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പ്രോട്ടോക്കോള്‍ പാലിക്കാനുമാണ് മാര്‍ച്ച് നടത്തിയത്. ഇതുസംബന്ധിച്ച് ബോധവത്കരണ മൈക്ക് അനൗണ്‍സ്മെന്റും നടത്തി. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ കൊവിഡ് ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു.
ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കുന്നതിനുവേണ്ടിയാണ് പോലിസ് നേരിട്ട് രംഗത്തെത്തിയത്. കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ സാംബശിവറാവു ഈ മേഖലകള്‍ സന്ദര്‍ശിച്ചു. കൊവിഡ് ജാഗ്രതപാലിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.