കൊവിഡ് പ്രതിസന്ധി: സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 1,600 രൂപ
ഇതില്‍ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്.
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 1,600 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഇതില്‍ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്.
നിലവിലിരിക്കുന്ന സാഹചര്യത്തില്‍ പാചകത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ മനസ്സിലാക്കിയിട്ടാണ് സംസ്ഥാന വിഹിതമായ 400 രൂപയ്ക്ക് പുറമേ 600 രൂപ അധികമായി കൊവിഡ് കാലത്തേക്ക് മാത്രമായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.