കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് പുതിയ അഞ്ച് ക്ലസ്റ്ററുകള്‍, 747 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ അഞ്ച് പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ കൂടി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായിരുന്ന കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാക്കി മാറ്റി. ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 24 ആയി.
കോട്ടയം ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി.31 വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപ്പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ
ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍
1. എആര്‍ ക്യാംപും കെഎപി അഞ്ചാം ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപും കോട്ടയം മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡും ഉള്‍പ്പെടുന്ന മേഖല
2. എലിക്കുളം ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡിലെ ഇട്ടിപ്പറമ്പ് കോളനി
3. പാമ്പാടി പഞ്ചായത്ത് 15ാം വാര്‍ഡിലെ കാഞ്ഞിരക്കാട്ട് കോളനി
ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍
1. കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല
ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്റര്‍
1. ജില്ലാ ജയില്‍ കോട്ടയം
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മുനിസിപ്പാലിറ്റികള്‍
കോട്ടയം 20
പഞ്ചായത്തുകള്‍
തലപ്പലം 10
മണര്‍കാട് 6
പൂഞ്ഞാര്‍ തെക്കേക്കര 13
വാഴൂര്‍2,3,4,5,7,10,14, 16
നെടുംകുന്നം 2
കുറിച്ചി 19
എരുമേലി 8, 10
പാറത്തോട് 6
അകലക്കുന്നം 12
വാഴപ്പള്ളി 18
കൊഴുവനാല്‍ 5, 12, 13
തീക്കോയി 3
പൂഞ്ഞാര്‍ 4, 5, 6, 7,11
കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍
വൈക്കം 9, 20, 26
ഏറ്റുമാനൂര്‍ 14, 24,34
മീനടം 8, 13
അയര്‍ക്കുന്നം 16, 18, 20
കാഞ്ഞിരപ്പള്ളി 7, 19, 20
എരുമേലി13, 14, 17
വാഴപ്പള്ളി 7
മണിമല 9
ടി.വി പുരം 1,5,8, 11
കടനാട് 13
മണര്‍കാട് 9, 13
മുണ്ടക്കയം 15, 18
പാറത്തോട് 5, 13
തിരുവാര്‍പ്പ് 13