കൊവിഡ്: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു; ഇന്ന് 3,938 പേര്‍ക്ക് വൈറസ് ബാധ, 3,260 പേര്‍ക്ക് രോഗമുക്തി

Update: 2021-05-28 12:42 GMT

മലപ്പുറം: ജില്ലയില്‍ കൊിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,36,973 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 3,807 പേര്‍ക്ക് രോഗികളുമായള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. 53 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 55 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,892 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,337 പേര്‍ ചികില്‍സയിലാണ്.

കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,397 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 290 പേരും 174 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,147 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 812 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

അതീവജാഗ്രത തുടരണം: ഡിഎംഒ

മലപ്പുറം ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി അതീവജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തുപോയി വരുന്നവര്‍ ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 34

ആലങ്കോട് 02

ആലിപ്പറമ്പ് 22

അമരമ്പലം 47

ആനക്കയം 30

അങ്ങാടിപ്പുറം 02

അരീക്കോട് 76

ആതവനാട് 26

ഊരകം 92

ചാലിയാര്‍ 23

ചീക്കോട് 39

ചേലേമ്പ്ര 20

ചെറിയമുണ്ടം 42

ചെറുകാവ് 14

ചോക്കാട് 41

ചുങ്കത്തറ 25

എടക്കര 15

എടപ്പറ്റ 56

എടപ്പാള്‍ 13

എടരിക്കോട് 41

എടവണ്ണ 53

എടയൂര്‍ 66

ഏലംകുളം 34

ഇരിമ്പിളിയം 16

കാലടി 54

കാളികാവ് 83

കല്‍പകഞ്ചേരി 29

കണ്ണമംഗലം 09

കരുളായി 44

കരുവാരക്കുണ്ട് 53

കാവനൂര്‍ 33

കീഴാറ്റൂര്‍ 14

കീഴുപറമ്പ് 12

കോഡൂര്‍ 58

കൊണ്ടോട്ടി 59

കൂട്ടിലങ്ങാടി 05

കോട്ടക്കല്‍ 26

കുറുവ 03

കുറ്റിപ്പുറം 57

കുഴിമണ്ണ 41

മലപ്പുറം 88

മമ്പാട് 22

മംഗലം 23

മഞ്ചേരി 145

മങ്കട 05

മാറാക്കര 26

മാറഞ്ചേരി 42

മേലാറ്റൂര്‍ 42

മൂന്നിയൂര്‍ 37

മൂര്‍ക്കനാട് 24

മൂത്തേടം 15

മൊറയൂര്‍ 27

മുതുവല്ലൂര്‍ 09

നന്നമ്പ്ര 12

നന്നംമുക്ക് 19

നിലമ്പൂര്‍ 40

നിറമരുതൂര്‍ 50

ഒതുക്കുങ്ങല്‍ 48

ഒഴൂര്‍ 10

പള്ളിക്കല്‍ 149

പാണ്ടിക്കാട് 43

പരപ്പനങ്ങാടി 83

പറപ്പൂര്‍ 11

പെരിന്തല്‍മണ്ണ 63

പെരുമണ്ണ ക്ലാരി 14

പെരുമ്പടപ്പ് 22

പെരുവള്ളൂര്‍ 38

പൊന്മള 51

പൊന്മുണ്ടം 19

പൊന്നാനി 79

പൂക്കോട്ടൂര്‍ 38

പോരൂര്‍ 07

പോത്തുകല്ല് 15

പുലാമന്തോള്‍ 49

പുളിക്കല്‍ 93

പുല്‍പ്പറ്റ 17

പുറത്തൂര്‍ 41

പുഴക്കാട്ടിരി 07

താനാളൂര്‍ 16

താനൂര്‍ 11

തലക്കാട് 40

തവനൂര്‍ 27

താഴേക്കോട് 24

തേഞ്ഞിപ്പലം 120

തെന്നല 33

തിരുനാവായ 44

തിരുവാലി 19

തൃക്കലങ്ങോട് 52

തൃപ്രങ്ങോട് 15

തുവ്വൂര്‍ 33

തിരൂര്‍ 69

തിരൂരങ്ങാടി 32

ഊര്‍ങ്ങാട്ടിരി 29

വളാഞ്ചേരി 22

വളവന്നൂര്‍ 102

വള്ളിക്കുന്ന് 09

വട്ടംകുളം 06

വാഴക്കാട് 23

വാഴയൂര്‍ 05

വഴിക്കടവ് 13

വെളിയങ്കോട് 10

വേങ്ങര 74

വെട്ടത്തൂര്‍ 36

വെട്ടം 56

വണ്ടൂര്‍ 86

മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 6,76,848 പേര്‍

മലപ്പുറം ജില്ലയില്‍ 6,76,848 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 5,46,999 പേര്‍ക്ക് ഒന്നാം ഡോസും 1,29,849 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,826 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 4,50,740 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 72,039 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരില്‍ 39,578 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,013 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,309 പേര്‍ക്ക് ഒന്നാം ഡോസും 16,898 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.

Tags:    

Similar News