എറണാകുളം ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ്
322 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ മൂന്നു പേര്‍ക്കും വിവിധ സ്വകാര്യ ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് 221 പേര്‍ രോഗ മുക്തി നേടി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 322 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ബാക്കിയുള്ള 26 പേരില്‍ രണ്ടു പേര്‍ ഒമാന്‍ നിന്നെത്തിയ ആലങ്ങാട് സ്വദേശിയും ദമാമില്‍ നിന്നെത്തിയ ലക്ഷ്വദീപ് സ്വദേശിനിയുമാണ്.മൂന്നു പേര്‍ ഒഡീഷ സ്വദേശികളും നാലു പേര്‍ കര്‍ണാടക സ്വദേശികളും എട്ടു പേര്‍ ബീഹാര്‍ സ്വദേശികളും രണ്ടു പേര്‍ മഹാരാഷ്ട്ര സ്വദേശികളും അഞ്ചു പേര്‍ പശ്ചിമ ് ബംഗാള്‍ സ്വദേശികളും ഒരാള്‍ അസാമില്‍ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിയും മറ്റൊരാള്‍ പുത്തന്‍വേലിക്കര സ്വദേശിയുമാണ്. ഇന്ന് സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ മൂന്നു പേര്‍ക്കും വിവിധ സ്വകാര്യ ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ കടവന്ത്ര സ്വദേശി, കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ പൂതൃക്ക സ്വദേശി ,പെരുമ്പാവൂരിലെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകനായ പെരുമ്പാവൂര്‍ സ്വദേശി,തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പെരിങ്ങോട്ടുകര സ്വദേശിനി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ എളങ്കുളം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഫോര്‍ട്ട് കൊച്ചി-30,മട്ടാഞ്ചേരി-21,രാമമംഗലം -15,ആലങ്ങാട്-4,ഇടക്കൊച്ചി-6,ഇടപ്പിള്ളി-3,എടത്തല-7,എറണാകുളം-8,എളങ്കുന്നപുഴ-6,എളമക്കര-4,ഏലൂര്‍ -4,ഒക്കല്‍-4,കടവന്ത്ര-2,കടുങ്ങലൂര്‍-2, കരുമാല്ലൂര്‍-5,കറുകുറ്റി-2,കളമശ്ശേരി-2, കാഞ്ഞൂര്‍ -2,കാലടി -3,കീഴ്മാട്-7,കുമ്പളം-4,കൂവപ്പടി-4,കോതമംഗലം-2,ചൂര്‍ണിക്കര-2,ചെല്ലാനം-2,ചേന്ദമംഗലം-2,ഞാറക്കല്‍ -6,തിരുമാറാടി -3, തൃക്കാക്കര-10,തൃപ്പുണിത്തുറ-14,തൃശൂര്‍ -2,തോപ്പുംപടി-3,നെല്ലിക്കുഴി-2,നോര്‍ത്ത് പറവൂര്‍ -8,പട്ടിമറ്റം-2,പല്ലാരിമംഗലം-5,പള്ളിപ്പുറം-3,പള്ളുരുത്തി-5,പാമ്പാക്കുട -9,പായിപ്ര -3,പാറക്കടവ്-5,പാലാരിവട്ടം-2,പെരുമ്പടപ്പ്-2,മഞ്ഞപ്ര-2,മഞ്ഞള്ളൂര്‍-2,മഴുവന്നൂര്‍ -2,മൂവാറ്റുപുഴ-4,വടവുകോട്-9, വടുതല-5,വെങ്ങോല-2,വൈറ്റില-4,ശ്രീമൂല നഗരം-4,സൗത്ത് വാഴക്കുളം -2 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ അസം സ്വദേശികളായ രണ്ടു പേര്‍ക്കും നാല് ആലപ്പുഴ സ്വദേശികള്‍ക്കും,നാല് ബീഹാര്‍ സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
അങ്കമാലി തുറവൂര്‍ സ്വദേശിനി ,അശമന്നൂര്‍ സ്വദേശി,ആയവന സ്വദേശി,ആലുവ സ്വദേശിനി,എടവനക്കാട് സ്വദേശിനി,ഏരൂര്‍ സ്വദേശി,ഏഴിക്കര സ്വദേശി,ഐക്കാരനാട് സ്വദേശിനി,കലൂര്‍ സ്വദേശിനി,കുന്നുകര സ്വദേശിനി,കൂത്താട്ടുകുളം സ്വദേശി,കോട്ടുവള്ളി സ്വദേശിനി,ചെങ്ങമനാട് സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശി,തിരുവാങ്കുളം സ്വദേശി,നെടുമ്പാശ്ശേരി സ്വദേശി,പനമ്പിള്ളി നഗറില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി,പറവൂര്‍ സ്വദേശി,പോണേക്കര സ്വദേശിനി,പോത്താനിക്കാട് സ്വദേശി,മധ്യ പ്രദേശ് സ്വദേശി,മരട് സ്വദേശിനി,മലപ്പുറം സ്വദേശി,മലയാറ്റൂര്‍ സ്വദേശിനി,മാറാടി സ്വദേശിനി,മുടക്കുഴ സ്വദേശി,രാജസ്ഥാന്‍ സ്വദേശി,വടക്കേക്കര സ്വദേശി ,വെസ്റ്റ് ബംഗാള്‍ സ്വദേശി,വേങ്ങൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 221 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 220 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ മറ്റ് ജില്ലയില്‍ നിന്നുമാണ്.ഇന്ന് 1126 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1243 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21808 ആണ്. ഇതില്‍ 19652 പേര്‍ വീടുകളിലും 104 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2052 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 253 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 183 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3410 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 1204 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1345 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1595 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 771 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2182 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.