എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയത്

മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂര്‍ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി,മെയ് 26 ലെ അബുദാബി - കോഴിക്കോട് വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി.മെയ് 27 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി.മെയ് 27 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Update: 2020-06-05 14:09 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍ എല്ലാവരും വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവര്‍.മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂര്‍ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി,മെയ് 26 ലെ അബുദാബി - കോഴിക്കോട് വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി.മെയ് 27 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി.മെയ് 27 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മെയ് 17 ലെ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിയും, മെയ് 18 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശിയും, തൃശ്ശൂര്‍ സ്വദേശിയായ 47 കാരനും, മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 782 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9929 ആണ്.

ഇതില്‍ 8843 പേര്‍ വീടുകളിലും, 462 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 624 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 24 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 13 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 105 പേരാണ് നിരീക്ഷണത്തിലുള്ളത്. 50 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -45, സ്വകാര്യ ആശുപതി -1, ഐഎന്‍എച്ച്എസ് സഞ്ജീവനി-4 എന്നിങ്ങനെയാണ് കണക്ക്.ഇന്ന് ജില്ലയില്‍ നിന്നും 126 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 92 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 265 ഫലങ്ങളാണ് ലഭിക്കാനുള്ളത്. 

Tags:    

Similar News