എറണാകുളം ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്;75 പേര്‍ക്കും സമ്പര്‍ക്കം വഴി,76 പേര്‍ രോഗ മുക്തി നേടി
ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തിയടക്കം സമ്പര്‍ക്കം വഴി രോഗം പിടിച്ച 18 പേര്‍ തൃക്കാക്കര കരുണാലയത്തിലെ അന്തേവാസികളാണ്.ഇന്ന് 574 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11739 ആണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിച്ചിപ്പ് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു.ജില്ലയില്‍ ഇന്ന് ആറുമാസം പ്രായമുള്ള കുട്ടയടക്കം 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 75 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.ഇതില്‍ ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തിയടക്കം 18 പേര്‍ തൃക്കാക്കര കരുണാലയത്തിലെ അന്തേവാസികളാണ്.
കീഴ്മാട് സ്വദേശി,കീഴ്മാട് സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശി,കാലടി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശി,സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂര്‍ണിക്കര സ്വദേശിനി,കാലടി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശി,കീഴ്മാട് സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശിനി ,കീഴ്മാട് സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,13വയസുള്ള ചൂര്‍ണിക്കര സ്വദേശിനി, 59 വയസുള്ള,ചൂര്‍ണിക്കര സ്വദേശി,ആലങ്ങാട് സ്വദേശി,മരട് സ്വദേശി,കുമാരപുരം സ്വദേശി,വെണ്ണല സ്വദേശിനി,ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി,ആലങ്ങാട് സ്വദേശിനി,കീഴ്മാട് സ്വദേശിനി,59 വയസുള്ള ചൂര്‍ണിക്കര സ്വദേശിനി,36 വയസുള്ള ചൂര്‍ണിക്കര സ്വദേശി,ചൂര്‍ണിക്കര സ്വദേശിനി,ആലങ്ങാട് സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശിയായ രണ്ടു വയസ്സുള്ള കുട്ടി,ഫോര്‍ട്ട് കൊച്ചി സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശി,കൊച്ചി സ്വദേശി,21 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശിനി,50 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശിയായ 6 വയസ്സുള്ള കുട്ടി,19 ഉം 39 ഉം വയസുള്ള ആലങ്ങാട് സ്വദേശിനികള്‍.
നാലും 32 ഉം വയസുള്ള കീഴ്മാട് സ്വദേശിനികള്‍,കടുങ്ങല്ലൂര്‍ സ്വദേശിനി, 13 ഉം 11 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശിനികള്‍,54 ഉം 33 വയസുള്ള ചൂര്‍ണിക്കര സ്വദേശികള്‍,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,വൈറ്റില സ്വദേശിയായ 9 വയസ്സുള്ള കുട്ടി,അങ്കമാലി, തുറവൂര്‍ സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,ഫോര്‍ട്ട് കൊച്ചി സ്വദേശി,എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി,മൂക്കന്നൂര്‍ സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശി,പിറവം സ്വദേശി,കലൂര്‍ സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,കീഴ്മാട് സ്വദേശി എന്നിവരാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ദമാമില്‍ നിന്നെത്തിയ എടവനക്കാട് സ്വദേശി,മഹാരാഷ്ട്രയില്‍ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി,ദുബായില്‍ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി ,ചെന്നൈയില്‍ നിന്ന് വന്ന തമിഴ്‌നാട് സ്വദേശി എന്നിവരാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിവരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 76 പേര്‍ രോഗ മുക്തി നേടി.എറണാകുളം സ്വദേശികളായ 50 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 9 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 17 പേരും ഉള്‍പ്പെടുന്നു.ഇന്ന് 574 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11739 ആണ്. ഇതില്‍ 9577 പേര്‍ വീടുകളിലും, 243 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1919 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 138 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 911 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 344 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 524 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 313 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2335 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.