കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളെ പണിയെടുപ്പിക്കുന്നത് അന്യായം :എസ് ഡി പി ഐ
സിയാല്‍, അഡ്ലക്‌സ് തുടങ്ങിയ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ രോഗികളായി എത്തുന്നവരെ കൊണ്ട് തന്നെ പണിയെടുപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ടെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ വ്യക്തമാക്കി.
കൊച്ചി : കൊവിഡ് രോഗികളെ കൊണ്ട് ചികില്‍സാ കേന്ദ്രങ്ങളില്‍ പണിയെടുപ്പിക്കുന്നത് അന്യായമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ വ്യക്തമാക്കി. സിയാല്‍, അഡ്ലക്‌സ് തുടങ്ങിയ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ രോഗികളായി എത്തുന്നവരെ കൊണ്ട് തന്നെ പണിയെടുപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്. ക്ലീനിംഗ് ജോലികളാണ് പലപ്പോഴും ചെയ്യേണ്ടി വരുന്നത്.
സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചു കൊണ്ട് ജനങ്ങള്‍ കടകള്‍ അടച്ചും സ്വാതന്ത്ര്യമായി തൊഴിലെടുക്കുന്നതില്‍ വരെ നിയന്ത്രണം വരുത്തിയും സഹകരിക്കുന്നത് സാമൂഹിക വ്യാപനം കൂടാതിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ രോഗികളെ കൊണ്ട് തന്നെ പണിയെടുപ്പിക്കുന്നത്തിലൂടെ രോഗം കുറഞ്ഞവര്‍ക്കും വന്നു മാറികൊണ്ടിരിക്കുന്നവര്‍ക്കും വര്‍ധിക്കാനുള്ള വലിയ സാധ്യതയുണ്ട്. ഇത് ഗുരുതരമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകരെ മാത്രം ഉപയോഗപ്പെടുത്തി സേവനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.