കൊവിഡ് ചികില്‍സ: ആലപ്പുഴ ടി ഡി. മെഡിക്കല്‍ കോളജിലെ ട്രയാജ് സംവിധാനം പരിഷ്‌ക്കരിക്കും
ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ഉടന്‍ ട്രയാജില്‍ പ്രവേശിപ്പിക്കും.രോഗികള്‍ക്ക് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാനാണിത്. കൊവിഡ് രോഗികള്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനായി മിനി ഐസിയു സംവിധാനത്തോടെയുള്ള ട്രയാജ് സംവിധാനവും ഒരുക്കാന്‍ തീരുമാനിച്ചുകൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹം മൂന്നു മണിക്കൂറിനുള്ളില്‍ നടപടി പൂര്‍ത്തീകരിച്ച് വിട്ടുനല്‍കും
ആലപ്പുഴ: വണ്ടാനം ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ചികില്‍സയ്ക്കുള്ള ട്രയാജ് സംവിധാനം പരിഷ്‌ക്കരിക്കും. ഒന്നാം വാര്‍ഡിനെ നാലു ദിവസത്തിനകം പുതിയ ട്രയാജ് സംവിധാനത്തിനായി ഒരുക്കും. കിടക്ക അടക്കമുള്ള സംവിധാനം സ്ഥാപിക്കും. ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ഉടന്‍ തന്നെ ട്രയാജ് സംവിധാനത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കും.
രോഗികള്‍ക്ക് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാനാണിത്. കൊവിഡ് രോഗികള്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനായി മിനി ഐസിയു സംവിധാനത്തോടെയുള്ള ട്രയാജ് സംവിധാനവും ഒരുക്കാന്‍ തീരുമാനിച്ചു.കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൂന്നു മണിക്കൂറിനകം വിട്ടുനല്‍കാനുള്ള നടപടിയായി. ഇതിനാവശ്യമായ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കാന്‍ തീരുമാനിച്ചു.
രോഗികള്‍ മരിച്ചാല്‍ ഉടന്‍ വാര്‍ഡില്‍നിന്നും ഐസിയുവില്‍നിന്നും പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്ക് മാറ്റും. ഇവിടെനിന്നാണ് തുടര്‍നടപടി സ്വീകരിക്കുക. ദേശീയ ആരോഗ്യദൗത്യത്തില്‍നിന്നുള്ള ഫണ്ട് ചെലവഴിച്ച് ഐസിയു. സൗകര്യമുള്ള 16 കിടക്കകള്‍ സജ്ജമാക്കാനുള്ള നടപടിയായി. കൂടുതല്‍ വീല്‍ ചെയറുകള്‍ വാങ്ങും. ദേശീയ ആരോഗ്യദൗത്യം മുഖേന ആശുപത്രിയില്‍ കൂടുതല്‍ നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിക്കാന്‍ ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ നിര്‍ദേശം നല്‍കി.