സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി

മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) യും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനുമാണ് (64) മരിച്ചത്.

Update: 2020-08-26 08:49 GMT

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) യും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനുമാണ് (64) മരിച്ചത്. അബൂബക്കര്‍ ഹാജിക്ക് ശ്വാസതടസ്സവും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവയാണ് അനന്തന്റെ മരണം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്റെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.  

Tags:    

Similar News