ആലപ്പുഴയില്‍ രണ്ടുപോലിസുകാര്‍ക്ക് കൂടി കൊവിഡ്; വിദേശമദ്യവുമായി പിടിയിലായവര്‍ക്കും രോഗബാധ
കാന്റീന്റെ ചുമതലയുള്ള പോലിസുകാരന് ഉള്‍പ്പടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ആലപ്പുഴ: ജില്ലയില്‍ സൗത്ത് പോലിസ് സ്‌റ്റേഷനിലെ രണ്ട് പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാന്റീന്റെ ചുമതലയുള്ള പോലിസുകാരന് ഉള്‍പ്പടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസവും പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, ജില്ലയില്‍ കടക്കരപ്പള്ളിയില്‍ വിദേശമദ്യവുമായി പിടിയിലായ നാലംഗസംഘത്തിലെ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
പട്ടണക്കാട് പോലിസാണ് ഈ സംഘത്തെ പിടികൂടിയത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കായംകുളത്തെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പട്ടണക്കാട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 16 പോലിസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. ജില്ലയില്‍ ഇന്ന് 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. വണ്ടാനം ഗവ. ഡിഡി കോളജില്‍ ചികില്‍സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 9 ഡോക്ടര്‍മാരും 15 ജീവനക്കാരും ക്വാറന്റൈനിലായി.