വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ഇരുവരും ഗള്‍ഫില്‍നിന്നെത്തിയവര്‍
ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല പുതുക്കുടിമുക്ക് സ്വദേശിയായ 64 കാരനും പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും ഗള്ഫില്നിന്നുമെത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈനില്‍ കഴിഞ്ഞുവന്നവരാണ്.
62 കാരനായ മേപ്പാടി പുതുക്കുടിമുക്ക് സ്വദേശി ഈമാസം 17നാണ് അബൂദബിയില്‍നിന്നും മടങ്ങിയെത്തിയത്. പൂതാടി പാപ്ലശ്ശേരി സ്വദേശിയായ 26 കാരന് ഈ മാസം 19നാണ് ദോഹയില്‍നിന്നും വയനാട്ടിലെത്തുന്നത്. ഇരുവരും വിമാനത്താവളത്തില്‍നിന്നും നേരെ എത്തിയത് കല്‍പ്പറ്റയിലെ സ്വകാര്യഹോട്ടലില്‍ സജ്ജീകരിച്ച ക്വാറന്റൈന് സെന്ററിലായിരുന്നു. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.