കൊവിഡ്: കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയിലെ രണ്ടുവാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാവും
പുതിയവ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെകണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം ആറാവും.
കോട്ടയം: കൊവിഡ്-19 റിപോര്‍ട്ട് ചെയ്ത ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒന്ന്, 21 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കുന്നതിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച റിപോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നല്കി.
നിലവില്‍ കോരുത്തോട് ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, മീനടം ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡ്, വെള്ളാവൂര്ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡ് എന്നിവകണ്ടെയ്ന്മെന്റ് സോണുകളാണ്.പുതിയവ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെകണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം ആറാവും.