പ്രളയബാധിത പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് മുന്‍ഗണനല്‍കണം;മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ചങ്ങനാശ്ശേരി അതിരൂപത
മഴയുടെ തീവ്രത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും ഒരു പക്ഷേ മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായേക്കുമോ എന്നു ആളുകള്‍ ഭയപ്പെടുന്നുണ്ടെന്നും മാര്‍ ജോസഫ് പെരുന്തോട്ടം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് മുന്‍ഗണനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പിന്റെ നിവേദനം.ചങ്ങനാശ്ശേരി അതിരൂപത ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയത്.
മഴയുടെ തീവ്രത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും ഒരു പക്ഷേ മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായേക്കുമോ എന്നു ആളുകള്‍ ഭയപ്പെടുന്നുണ്ടെന്നും മാര്‍ ജോസഫ് പെരുന്തോട്ടം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആളുകളെ കൂട്ടം കൂട്ടമായി രക്ഷപെടുത്തേണ്ടതും ക്യാംപുകളില്‍ താമസിപ്പിക്കേണ്ടതുമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതായാട്ടുമുണ്ട് .എന്നാല്‍ കൊവിഡ് പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഇത് ഈ മാരക രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകും. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവരെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം നിവേദനത്തില്‍ ആവശ്യപ്പെട്ടു.