കൊവിഡ് വാക്സിനേഷന്; സമയം ലഭിക്കാന്‍ ബുദ്ധിമുട്ടെന്ന് ഹൈക്കോടതി
വാക്‌സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം കൂടുതല്‍ ഉള്ള ജില്ലകളിലാണ് ഈ പ്രശ്നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്സിനേഷന്‍ നയം നിലവില്‍ വരുന്നതോടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് സമയം ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി.വാക്സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹരജികള്‍ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. വാക്‌സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം കൂടുതല്‍ ഉള്ള ജില്ലകളിലാണ് ഈ പ്രശ്നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്സിനേഷന്‍ നയം നിലവില്‍ വരുന്നതോടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഭക്ഷ്യാവശിഷ്ടം ഉള്‍പ്പെടെ വീടുകളില്‍ നിന്നും മാലിന്യവും മറ്റും ശേഖരിക്കുന്ന ആളുകളെ വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ഇവര്‍ ധാരാളം ജനങ്ങളുമായി ബന്ധപ്പെടാനിടയുള്ളവരായതുകൊണ്ടു മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.കോവിന്‍ ആപ്പ് വഴി വാക്സിനേഷനായി സമയം ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്നാണ് പരാതി. 18-40 വയസ്സ് വരെയുള്ളവരുടെ ബുക്കിങ് ആണ് ഏറ്റവും ബുദ്ധിമുട്ടെന്നും ഹരജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.