കൊവിഡ് വാക്‌സിന്‍: സ്വന്തം ചെലവില്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നല്‍കിക്കൂടെയെന്ന് ഹൈക്കോടതി

ഇടവേളകള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

Update: 2021-08-31 13:40 GMT

കൊച്ചി: സ്വന്തം ചെലവില്‍ വാക്‌സിനെടുക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നല്‍കിക്കൂടെയെന്ന് ഹൈക്കോടതി. വിദേശത്തേക്ക് പോകുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേളയ്ക്ക് ഇളവ് നല്‍കിയ സാഹചര്യത്തില്‍ സ്വന്തം ചെലവില്‍ വാക്‌സിനെടുത്തവരെ കൂടി ഒഴിവാക്കി കൊടുത്തുകൂടെയെന്നു കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി ആരാഞ്ഞു.

സ്വന്തം ചെവില്‍ 12000 ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയ കിറ്റെക്‌സ് കമ്പനിക്ക് സ്വന്തം ചെലവില്‍ രണ്ടാം ഡോസ് വാസ്‌കിന്‍ നല്‍കുന്നതിനു ആരോഗ്യ വകുപ്പു അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നീരീക്ഷണം. ഇടവേളകള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസില്‍ കോടതി വ്യാഴാഴ്ച വിധി പറയുമെന്നു വ്യക്തമാക്കി.

Tags:    

Similar News