ലോക്ക് ഡൗണ്‍ ലംഘനം:എറണാകുളം ജില്ലയില്‍ 322 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മാസ്‌ക് ധരിക്കാത്തതിന് 1605 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 1957 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്

Update: 2021-05-12 16:05 GMT

കൊച്ചി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ ഇന്ന് 322 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മാസ്‌ക് ധരിക്കാത്തതിന് 1605 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 1957 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിയ്ക്കാത്തതിന് 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 54 പേരെ അറസ്റ്റ് ചെയ്തു. 140 വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിയ്ക്കാത്തതിന് 1547 പേര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 1257 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റൈന്‍ ലംഘനത്തിന് 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊച്ചി സിറ്റിയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 129 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മാസ്‌ക് ധരിക്കാത്തതിന് 348 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 410 പേര്‍ക്കെതിരെയും പെറ്റിക്കേസ് എടുത്തു.ലോക് ഡൗണ്‍ ലംഘിച്ചതിന് വിവിധ സ്‌റ്റേഷനുകളിലായി 55 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Tags:    

Similar News