കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു;ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസ്സ് പിടിയില്‍

ബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി അമ്പതോളം തൊഴിലാളികളുമായി ആലുവയിലെത്തിയ ടൂറിസ്റ്റ് ബസാണ് ആലുവ പോലിസ് കസ്റ്റഡിയിലെടുത്തത്

Update: 2021-06-07 12:40 GMT

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളുമായി എത്തിയ ടൂറിസ്റ്റ് ബസ് പോലിസ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി അമ്പതോളം തൊഴിലാളികളുമായി ആലുവയിലെത്തിയ ടൂറിസ്റ്റ് ബസാണ് ആലുവ പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂര്‍ വളാഞ്ചേരി സ്വദേശി ജസീര്‍(25)നെതിരെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.

ബംഗാളില്‍ നിന്നുമാണ് തൊഴിലാളികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നത്. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് ആയിരുന്നു തൊഴിലാളികളെ കൊണ്ടുന്നത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 50 തൊഴിലാളികളെയും ആലുവ ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തി.

എല്ലാവരും കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് തൊഴിലാളികളെ അവരുടെ തൊഴിലുടമകളുടെ ഉത്തരവാദിത്വത്തില്‍ ക്വാറന്റൈനില്‍ പോകുന്നതിന് നിര്‍ദ്ദേശിച്ചയച്ചു. അന്വേഷണസംഘത്തില്‍ എസ് ഐ കെ ജെ ടോമി, എ എസ് ഐ മാരായ പി എ ഇക്ബാല്‍, കെ എ പതാപന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News